പരപ്പ: ബളാൽ പഞ്ചായത്തിൽ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിലുള്ള ഹരിതവിദ്യാലയം കാമ്പയിന്റെ ഉദ്ഘാടനം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പി.വി. ജിത, മിനി മാത്യു, പഞ്ചായത്തംഗം ശ്യാമള, സെക്രട്ടറി ഗോകുൽ ജി. ഗോപി, അസി. സെക്രട്ടറി എം. മധു, മുഖ്യാധ്യാപകൻ അലോഷ്യസ് ജോർജ്, പിടിഎ പ്രസിഡന്റ് കെ. വിജയൻ, ജോസഫ് വർക്കി, ശുചിത്വമിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ വത്സരാജൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജി എന്നിവർ പ്രസംഗിച്ചു.
ഹരിത കർമസേനാംഗങ്ങളുമായി കുട്ടികൾ മുഖാമുഖം നടത്തി. ഉപയോഗശൂന്യമായ വസ്തുക്കൾ പുനരുപയോഗം ചെയ്യുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ പഴയ ജീൻസ് ഉപയോഗിച്ച് പച്ചക്കറി സഞ്ചികളൊരുക്കി.